Tuesday, October 11, 2016


              അവധിക്കാല യാത്രക്ക്  ഇടുക്കിയിലെ  ടൂറിസ്റ്റ് കേന്ദ്രങ്ങൾ

                                                 അവധിക്കാല യാത്രക്കുള്ള ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ നമുക്ക്      പരിചയപ്പെടാം.അവധി ദിവസങ്ങൾ വരവായി എടുക്കു പെട്ടി, ഇടുക്കിക്ക് പോകാം. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലാ ഏതാണെന്നു ചോദിച്ചാൽ എല്ലാവര്ക്കും പറയാനുള്ള ഉത്തരം ഒരു പക്ഷേ ഇടുക്കി എന്നായിരിക്കും.                 

Image result for idukki
 ഇന്ന് ഭൂമിയിലൊരുസ്വർഗം ഉണ്ടെങ്കിൽ അത് ഇടുക്കിയാണ്  ഏതു പൊങ്ങച്ചത്തിനുവേണ്ടി പറയുന്നതല്ല... സുഹൃത്തുക്കളെ ഇത്രസുന്ദരമായ നാട് ലോകത്തു എവിടായാനുള്ളത്.
                                                                                                      ഇന്ന് ലോകരാജ്യങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളിൽ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയകാര്യമായി തോന്നുന്നില്ല..    
               മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും.. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്.
                           ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്. ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്.   
                            മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

                 പരുന്തുംപാറ 


                         കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 183 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്. 

                             മീശപ്പുലിമല


                   ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട് സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം.


                          ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു.മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്...വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ :8289821400, 8289821401, 8289821408 ഈ നമ്പറിലേക്ക് ബന്ധപെടുക.                                                മൂന്നാറിൽനിന്നുമാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുൻപായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളിൽ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്. ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്..ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും.         ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്

              വാഗമൺ

                  ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലുംമഞ്ഞും ചാറ്റല്‍ മഴയുമായി. 
 വാഗമൺ കോടമഞ്ഞു തുളികളെ തഴുകി തലോടി നടക്കൂന്ന സഞ്ചാരികൾ. വാഗമൺ ഉയരങ്ങളിൽ കോടമഞ്ഞുതുളികൾ നമ്മളെ വന്നു പൂണരൂകയും നമ്മളെ വിട്ടുപോകുകയും ചെയൂന്ന ദൃശ്യം വാഗമൺനെ വളെരെയധികം സുന്ദരമാകുന്നൂ


                   ഇടുക്കി ജില്ലക്ക് ലഭിച്ച പ്രക്രുതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 1200 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും, അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും, ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിൿ ട്രാവല്ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.
                   ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25 kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്  
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക. കണ്ണിനും മനസിനും കുളിർമ്മ നൽകിയ ഒരു സ്പോട്ട് ആയിരുന്നൂ . ചാറ്റൽ മഴ കൂടെ ഒരു സുലൈമാനി തികച്ചും ഒരു മനസ്സ് നിറഞ്ഞ ഒരു യാത്ര ആയിരുന്നൂ. എത്തിച്ചേരാൻ


          തൊടുപുഴയിൽ നിന്നും 43 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും അകലെയാണ് വാഗമൺ. പ്രധാന നഗരമായ കൊച്ചി വാഗമണ്ണിൽ നിന്നും 102 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ്. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കാഞ്ഞാറിൽ നിന്നും 16 കിലോമീറ്റർ അകലെയുമാണ്


                                       ഉളുപ്പുണി

ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക് ഒരു യാത്ര


                           വാഗമണ്ണിൽ വാഗമൺ-പുള്ളിക്കാനം റോഡിൽ ചോറ്റ്പാറ ജംഗ്ഷനിൽ നിന്നും ഏകദേശം 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരസാമാന്യ ഇടം.കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു.നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം.ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്. 
                   തൊടുപുഴയിൽ നിന്ന് മൂലമറ്റം പതിപ്പള്ളി വഴി ഉളുപ്പൂണി എത്തിയപ്പോൾ ആൾ പൊക്കമുള്ള പുൽമേടുകളിലൂടെയുള്ള ജീപ്പ് ചാലുകൾ കാണാം അത് വഴി ഒന്ന് കറങ്ങിയാൽ വ്യത്യസ്തമായ ചില ചിത്രങ്ങൾ മനസ്സിൽ പതിയും ... മാസ്മരികതയുള്ള ചിത്രങ്ങൾ...ആളും അനക്കവുമില്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയാത്ത മൊട്ട കുന്നുകൾ... ഗ്രാമീണതയുടെ മടിത്തട്ടിലെ കർഷക കൂട്ടായ്മകൾ .. പിന്നെ ശുദ്ധമായ അന്തരീക്ഷം...
മനസ് നിറയാൻ ഇതൊക്കെ ധാരാളം... മറ്റ് ചിലർക്ക് ഇഷ്ടപ്പെടാതെയിരിക്കാം... എന്നാലും ഗ്രാമീണ നിഷ്കളങ്കത നിങ്ങളെ മാടി വിളിക്കും .. ആ വിളി കേൾക്കാതെയിരിക്കാനാവില്ല
ഉളുപ്പൂണിയില്‍ എത്തിച്ചേരാന്‍വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടിൽ പോവുക. വാഗമൺ ടൗണിൽ നിന്നും ഈ റൂട്ടിൽ ഏകദേശം 5 km പോയാൽ ചോറ്റുപറ എന്ന ജംഗ്ഷൻ ഇൽ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു.
Thodupuzha - mulamattom and the other towards Uluppuni(directing towards right).ചോറ്റുപറ ജംഗ്ഷൻ ഇൽ നിന്ന് വീണ്ടും ഒരു 5 km സഞ്ചരിച്ചാൽ ഉളുപ്പുനി ഇൽ എത്തിച്ചേരാം.

                 രാമക്കൽ മേട്‌

                                                                                                             ഇവിടത്തെ കാറ്റാണ് കാറ്റ്
                     രാമക്കല്‍ മേട് ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം.രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമന്‍ ഇവിടെ ഇരുന്നുഎന്നാണ് പഴമക്കാര്‍ പറയുന്നത് .ശ്രീ രാമന്‍ ചവിട്ടിയ രാമപാദം പതിഞ്ഞ കല്ലാണ് രാമക്കല്ല്. അതില്‍ നിന്നാണ് രാമക്കല്‍ മേട് എന്ന പേര് വന്നത്.രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നാല്‍ കാറ്റിന്റെ തിരകള്‍ കാലില്‍ തൊടും.കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റെ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കിച്ചെടുക്കാം.നെടുങ്കണ്ടത്തു നിന്നും 15 കി.മീ ദൂരമേയുള്ളൂ രാമക്കല്‍മേട്ടിലേക്ക്. അവിടെ നിന്നും തൂക്കുപാലം എന്ന ചെറു പട്ടണത്തിലേക്ക് എപ്പോഴും ബസ് ലഭിക്കും. തൂക്കുപാലത്തുനിന്നും ട്രിപ്പ് ജീപ്പില്‍ യാത്രചെയ്താല്‍ രാമക്കല്‍ മേട്ടിലെത്താം. ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് നടക്കാം.തെക്കൻ കേരളത്തിൽ നിന്നാണെങ്കിൽ കോട്ടയം ,ഈരാറ്റുപേട്ട ,വാഗമണ്‍ ,ഏലപ്പാറ, കട്ടപ്പന ,നെടുംകണ്ടം ,തൂക്കുപാലം , രാമക്കൽമേട്‌ എന്നിങ്ങനെയാണ് റൂട്ട് .ഏകദേശം 124 K M ഉണ്ട് കോട്ടയത്ത്‌ നിന്നും.

            നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളിലെ പൂക്കളേക്കാള്‍ നിറമുണ്ട്. തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ചെറിയ മഴ ഉള്ളപ്പോള്‍ വരുന്നതാണ് എറ്റവുംനല്ലത്.മലയുടെ മുകളില്‍ ഇടുക്കി ഡാമിലെ പ്രസിദ്ധമായ കുറവന്‍ കുറത്തിമലകളുടെ പ്രതീകമായി കുറവന്റെയും കുറത്തിയുടെയും ശില്പം സ്ഥാപിച്ചിട്ടുണ്ട്.രാമക്കല്‍മേടിന്റെ സ്ഥലനാമവുമായോ ഹൈറേഞ്ചിന്റെ ചരിത്രവുമായോ ഈ കുറവര്‍ കുടുംബത്തിന് ബന്ധമൊന്നുമില്ല. മന്നാന്‍, മുതുവാന്‍, മലയരയര്‍, ഉള്ളാടര്‍, ഊരാളി, പളിയന്‍, മലപ്പുലയന്‍ എന്നിങ്ങനെ ഏഴോളം വരുന്ന ആദിവാസി വിഭാഗങ്ങളാണ് ഹൈറേഞ്ചിലെ ആദിമ മനുഷ്യര്‍. 
   അവരുടെ ചരിത്രവുമായോ പുരാവൃത്തവുമായോ ഉടല്‍ രൂപങ്ങളുമായോ പൊരുത്തപ്പെടാതെ, മലമ്പുഴ യക്ഷിപോലെ, ശംഖുമുഖത്തെ മത്സ്യ കന്യക പോലെ ഒരു കലാസൃഷ്ടി. സന്ദര്‍ശകര്‍ക്കായി കുതിരസവാരിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.മേടിനു മുകളിലുള്ള കല്ലുമ്മേക്കല്ല് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചതു പോലെയുള്ള ഭയങ്കരമായ പാറക്കെട്ട്. വനവാസകാലത്ത് ഭീമസേനന്‍ ദ്രൗപതിയ്ക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണത്രേ. നീര്‍ച്ചോലകളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും പാറക്കെട്ടുകളും നിറഞ്ഞ വഴിയിലൂടെ ഇവിടേക്കുള്ള യാത്ര വളരെ ആസ്വാദ്യകരമാണ്. അതിവേഗതയില്‍ കാറ്റു വീശുന്ന പാറയുടെ മുകളില്‍ മനസ്സില്‍ ധൈര്യമുള്ള അതിസാഹസികന്‍മാര്‍ക്കു കയറാം. ഇവിടെ നിന്നു നോക്കിയാല്‍ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളും റോഡുകളും വിശാലമായ കൃഷിയിടങ്ങളും തൊട്ടുതാഴെയായി കാണാം
.          ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലമാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ രാമക്കല്‍ മേടില്‍ 20 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പദ്ധതിയിട്ടുവെങ്കിലും അതിപ്പോള്‍ ഉപേക്ഷിച്ചമട്ടാണ്. സ്വകാര്യമേഖലയിലുള്ള വെസ്റ്റാസ് കമ്പനി ഇവിടെ 75 മെഗാവാട്ട് ശേഷിയുള്ള പത്തൊന്‍പത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്ന് കാണുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും ഇരുനൂറ്റമ്പതോളം അടി ഉയരമുള്ള തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്ന എഴുപതടിയിലേറെ നീളമുള്ള മൂന്നിതളുകള്‍ വീതമുള്ള ഭീമന്മാരാണ് ഇവയോരോന്നും. 
രാമക്കല്‍മേട് എല്ലാത്തരം യാത്രക്കാരെയും തന്റെ മടിത്തട്ടിലേക്ക് ചേര്‍ത്തു വയ്ക്കുകയാണ്. വിശ്രമമില്ലാതെ വീശുന്ന കാറ്റിന്റെ സൗഹൃദ കൈകളോടെ 

                                   വൈശാലി ഗുഹ

                         ഇടുക്കി തടാകം സന്ദര്‍ശിക്കുന്ന പലരും അറിയാതെ പോകുന്ന ഒന്നാണ് വൈശാലി ഗുഹ.ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇത് വളരെ മനോഹരമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.                         1988 ല്‍ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചതിനാല്‍ ഇവിടം പിന്നീട് ആ പേരില്‍ അറിയപ്പെടുകയായിരുന്നു.വാവലുകളുടെ വന്‍കൂട്ടങ്ങള്‍ വിശ്രമിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.അല്‍പം സാഗസികത ആവശ്യമെങ്കിലും ഇവിടെ നിന്നുള്ള ഇടുക്കി ഡാമിന്‍റെ കാഴ്ച്ച അതിമനോഹരമാണ്
ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലെ ഗാനരംഗത്തില്‍ പശ്ചാത്തലമായി വന്നത് ഇടുക്കിയിലെ അറിയപ്പെടാത്ത ഒരിടമാണ്. പക്ഷേ, ഇന്ന് ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്നാണ്.

                                                                                  ഇടുക്കി ആർച്ച് ഡാം 

   സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത് 
 

                            ദേവികുളം 



                ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത.

                                                                                          കുറിഞ്ഞിമല 

Image result for kurinji
                സാങ്ച്വറി ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം.വംശമറ്റ്‌കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്.

            ചെറുതോണി 

             ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഡാം കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊ ന്നാണ്. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഈ ഡാമില്‍ നിന്നാണ്.


                                                                                              കുളമാവ്
Image result for kulamavu dam
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയിലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്. 

            അഞ്ചുരുളി

        മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാ പാത്രങ്ങളിൽ ഒന്നാണ് കുംങ്ഫു പഠിക്കാൻ എത്തുന്ന വിജിലേഷ്. എന്റെ പേര് വിജിലേഷ് അഞ്ചുരുളിയിലാണ് വീട് എന്ന് നിഷ്കളങ്കതയോടെ പറഞ്ഞുകൊണ്ടാണ് വിജിലേഷ് സിനിമയിലേക്ക് കടന്ന് വരുന്നത്. വിജിലേഷ് പറയുന്ന അഞ്ചു‌രുളി സിനിമയിൽ കാണിക്കുന്നില്ലെങ്കിലും മറ്റു ചില സിനിമകളിലൂടെ പ്രശസ്തമാണ്.
ഇടുക്കി ഗോൾഡിലെ ഗോൾഡ്ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമയിലൂടെയാണ് അഞ്ചുരുളി എന്ന സ്ഥലത്തിന്റെ സൗന്ദര്യം പൂർണമാ‌യും സ്ക്രീനിൽ എത്തിയത്.
ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കോട്ടയം - കട്ടപ്പന റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥല‌ത്തേക്ക് കട്ടപ്പനയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്.
ഇടുക്കി അണക്കെട്ടിന്റെ വിദൂരക്കാഴ്ചയും അഞ്ചുരുളി ടണലിൽ നിന്നുള്ള വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്നത്                      

                                                                                                 ആട്ടുകൽ വെള്ളച്ചാട്ടം

                 വെള്ളച്ചാട്ടം തന്നെയാണ് ആട്ടുകലിലെയും പ്രധാന ആകര്‍ഷണം. മൂന്നാറില്‍ നിന്നും 9 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. മൂന്നാറിനും പള്ളിവാസലിനും ഇടയിലാണ് ഈ വെള്ളച്ചാട്ടം. പള്ളിവാസലിലേയ്ക്കുള്ള ട്രിപ്പില്‍ത്തന്നെ ആട്ടുകല്‍ വെള്ളച്ചാട്ടവും കാണാവുന്നതാണ്. ഉയരമേറിയ കുന്നിന്‍നിരകള്‍ക്കിടയിലാണ് വെള്ളച്ചാട്ടം. ട്രങ്ങിന് പറ്റിയ സ്ഥലമാണിത്, വെള്ളച്ചാട്ടത്തിന്റെ പരിസരത്തായി ഒട്ടേറെ ട്രക്കിങ് ട്രെയിലുകളുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം കാണേണ്ടത്. മഴയത്ത് വെള്ളം നിറയുന്നതിനാല്‍ വെള്ളച്ചാട്ടം പൂര്‍വ്വാധികം ഭംഗിയാകും. ചീയപ്പാറ വെള്ളച്ചാട്ടവും, വളര വെള്ളച്ചാട്ടവും ആട്ടുകലിന് അടുത്താണ്.

         അയ്യപ്പൻകോവിൽ തൂക്കുപാലം കട്ടപ്പന

                      സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും കൌതുക കാഴ്ചയൊരുക്കി അയ്യപ്പന്‍കോവില്‍. പെരിയാര്‍തീരത്തെ അസ്തമനവും തൂക്കുപാലവും കാണാനാണ് സഞ്ചാരികളിപ്പോള്‍ കൂടുതലായും ഇവിടെയെത്തുന്നത്. അയ്യപ്പന്‍കോവിലിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. അസ്തമന കാഴ്ച ഏവര്‍ക്കും പ്രിയങ്കരമാണ്. പ്രകൃതിഭംഗിയില്‍ അനുഗ്രഹീതമായ അയ്യപ്പന്‍കോവില്‍ മേഖല ഇതിനിടെ തന്നെ സിനിമാക്കരുടെയും ഇഷ്ടലോക്കേഷനായി മാറിയിട്ടുണ്ട്. ഇടുക്കി ജലാശയത്തിന് കുറുകെ നിര്‍മിച്ചിരിക്കുന്ന തൂക്കുപാലവും ദൃശ്യഭംഗികൊണ്ടും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും ആകര്‍ഷകമാണ്. പാലത്തിലൂടെയുള്ള യാത്രയും പെരിയാറിന്റെ വിദൂര കാഴ്ച്ചയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ ജലസംഭരണിയിലെ പെരിയാര്‍ തീരത്തെപുരാതന അയ്യപ്പക്ഷേത്രവും ഇതിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.
                           ഇനിയുമുണ്ട് ഒരുപാടു സ്ഥലങ്ങൾ ഇടുക്കിയിൽ കാണാൻ എത്ര കണ്ടാലും മതിവരാത്തവ. .......                                                                                                                                                                                                                                                                        സഞ്ജു  നിഖിൽ